Saturday, December 13, 2025

ജില്ലയില്‍ റെഡ് അലെര്‍ട്ട്, കരുതലോടെ ജില്ലാ ഭരണകൂടം

Must Read

കൊച്ചി : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എറണാകുളം ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ അടിയന്തര ഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിലും(ഡി.ഇ.ഒ.സി )എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

ദുരന്ത നിവാരണ അതോറിറ്റി ജീവനക്കാര്‍ക്ക് പുറമെ പോലീസ്, ഫയര്‍ ഫോഴ്സ്, ഗതാഗതം, ജലസേചനം, തദ്ദേശ സ്വയം ഭരണം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരെയും ഡി.ഇ.ഒ.സി യില്‍ നിയോഗിക്കും. ദുരന്ത സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആവശ്യമായ വാഹനമുള്‍പ്പടെ സജ്ജമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ പോലീസ്, അഗ്നിരക്ഷാ സേന കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായം തേടും.

ജില്ലയില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കുകയും ചെയ്യും. ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും.

വാട്ടര്‍ അതോറിറ്റി, പൊതു മരാമത്ത് വകുപ്പുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മലയോര മേഖലയിലെ ഗതാഗതം രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ നിയന്ത്രിക്കും.

ജില്ലയിലെ നദികളിലെയും ജലശയങ്ങളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വെള്ളക്കെട്ട് ഉണ്ടായാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img