Thursday, January 15, 2026

ജസ്റ്റിസ് യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും

Must Read

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിതിന്റെ പേര് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് പിന്‍ഗാമിയുടെ പേര് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശയായി കൈമാറിയത്. ഈ മാസം 26നാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണിത് രാജ്യത്തിന്റെ 49ാമത് ചീഫ് ജസ്റ്റിസാകും യു.യു.ലളിത്.
ഒരു ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് 30 ദിവസം മുമ്പ് പുതിയ ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അത് വൈകിച്ചു. ഇതോടെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു നിലവിലെ ചീഫ് ജസ്റ്റിസിനോട് തന്റെ പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇതോടെയാണ് സീനിയോറിറ്റിയില്‍ രണ്ടാം സ്ഥാനത്തുള്ള ലളിതിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഓഗസ്റ്റ് 27ന് പുതിയ ചീഫ് ജസ്റ്റിസായി യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്യും. നവംബര്‍ 5ന് അദ്ദേഹം വിരമിക്കും. വളരെ കുറഞ്ഞ കാലയളവില്‍ മാത്രമാവും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹം ഉണ്ടാകുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img