Tuesday, January 20, 2026

ജവാന്‍ പി മാധവന്‍ നായര്‍ പുരസ്‌ക്കാരം പൂവാറന്‍തോട് ഗവ. എല്‍ പി സ്‌കൂളിന്

Must Read

കോഴിക്കോട്: ഈ വര്‍ഷത്തെ ജവാന്‍ പി മാധവന്‍ നായര്‍ പുരസ്‌ക്കാരവും പ്രഭാത് ബുക്ക് ഹൗസ് എന്‍ഡോവ്‌മെന്റും കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട് ഗവ. എല്‍ പി സ്‌കൂളിന്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുകയും മലയോര പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വായനയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിലും വിദ്യാലയം വഹിക്കുന്ന പങ്കിനെ പ്രശംസിച്ചുകൊണ്ടാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന് പുരസ്‌ക്കാര നിര്‍ണ്ണയ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നവംബര്‍ ഒന്നിന് കോഴിക്കോട് ചേരുന്ന ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കും. 10, 001 രൂപയുടെ പുസ്തകങ്ങളും പ്രശംസാപത്രവും ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് ജവാന്‍ പി മാധവന്‍ നായര്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. വി എന്‍ സന്തോഷ് കുമാര്‍ അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img