Saturday, December 13, 2025

ചുവപ്പിച്ച നീലത്തലപ്പാവുകളിൽ തെളിയുന്നത് ചുമട്ടുകാരില്ലാത്ത സി.ഐ.ടി.യു ദൈന്യത

Must Read

സൂപ്പി വാണിമേൽ

കാസർകോട്: വിവാദങ്ങളുടെ അട്ടിപ്പേറവകാശവുമായി നടന്ന സി.പി.എം കാസർകോട് ജില്ല സമ്മേളനത്തിൽ ഉയർന്ന അട്ടിമറിത്തൊഴിലാളി ബോർഡ് അനാവരണം ചെയ്യുന്നത് ചുമട്ടുകാരില്ലാത്ത സി.ഐ.ടി.യു ദൈന്യത.ചുമടിറക്കുന്ന എസ്.ടി.യു തൊഴിലാളികളുടെ നീലത്തലപ്പാവുകൾ ചുവപ്പിച്ച് സ്ഥാപിച്ച ബോർഡ് സമ്മേളനവുമായി ബന്ധപ്പെട്ടുയർന്ന മറ്റനേകം വിവാദങ്ങളിൽ ഒന്നായിരുന്നു.
കാസർകോട് നഗരത്തിലെ മുസ്‌ലിം ലീഗുകാരായ എസ്.ടി.യു കയറ്റിറക്ക് തൊഴിലാളി നേതാക്കൾ പി.എ.മുഹമ്മദ് കുഞ്ഞി,എൻ.എ.മുഹമ്മദ്,പി.ഹസൈനാർ എന്ന അച്ചു തുടങ്ങിയവരുടെ മുഖം സി.പി.എം ജില്ല സമ്മേളന പോസ്റ്ററിൽ കൃത്യമായി തെളിഞ്ഞിരുന്നു.അവർ ധരിച്ച നീലത്തലപ്പാവുകൾക്ക് ചുവപ്പു നിറം പകരുകയാണ് ചെയ്തത്.
പോസ്റ്റർ തയ്യാറാക്കാൻ ഏല്പിച്ച സ്ഥാപനത്തെ പഴിചാരി രക്ഷപ്പെടാൻ ശ്രമമാണ് സി.പി.എം നടത്തുന്നത്.എന്നാൽ കാസർകോട്ട് സി.ഐ.ടി.യുവിന് ചുമട്ടുതൊഴിലാളികൾ ഇല്ലാത്തതാണ് സംഭവത്തിന്റെ പിന്നാമ്പുറം എന്ന് പറയുന്നു.കാസർക്കോട് നഗരത്തിലും ദേശീയ പാതയിൽ വിദ്യാനഗർ, നായന്മാർമൂല, ചെർക്കള, ചട്ടഞ്ചാൽ, പൊയിനാച്ചി വരെ ടൗണുകളിലും സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ ഇല്ല.ഈ മേഖലയിൽ എസ്.ടി.യു ആണ് അംഗീകൃത യൂണിയൻ.കാസർക്കോട് ടൗണിലും റയിൽവേ സ്റ്റേഷൻ റോഡ്-തളങ്കര വരേയും എസ്.ടി.യു തന്നെ.
കാസർകോട് ടൗണിൽ ട്രാഫിക് ജങ്ഷൻ മുതൽ കോർട്ട് റോഡ്, കറന്തക്കാട്, താളിപ്പടുപ്പ് മേഖലയിൽ ബി.ജെ.പിയുടെ ബി.എം.എസ് ചുമട്ടുതൊഴിലാളികൾക്കാണ് അംഗീകാരം.കാസർക്കോട് ടൗണിൽ സി.പി.എം അനുഭാവികളായ ചുമട്ടു തൊഴിലാളികൾ എസ്.ടി.യുവിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന ഖജാഞ്ചി കെ.പി.മുഹമ്മദ് അഷ്റഫ്”തത്സമയ”ത്തോട് പറഞ്ഞു.ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പൂൾ വിഭജനം നടത്തിയാണ് ചുമട്ടുതൊഴിലാളികൾക്ക് അതിർത്തി നിശ്ചയിച്ചു നൽകുന്നത്.പഴയ പ്രസ്ക്ലബ് ജങ്ഷൻ മുതൽ അണങ്കൂർ ജങ്ഷൻ വരെയുള്ള എഫ് പൂളിലാണ് സി.പി.എം പ്രവർത്തകർ എസ്.ടി.യുവിന് കീഴിൽ പ്രവർത്തിക്കുന്നത്.ശ്രീധരൻ എന്ന തൊഴിലാളി ഒഴികെ എല്ലാവരും വിരമിച്ചു.അവരുടെ രാഷ്ട്രീയ ആശയങ്ങൾ ഒരു തരത്തിലും ട്രേഡ് യൂണിയൻ രംഗത്ത് കൊണ്ടുവരാതെ എസ്.ടി.യുവിൽ അടിയുറച്ച് പ്രവർത്തിക്കുന്നവരാണെന്ന് അഷ്റഫ് പറഞ്ഞു.

എസ്.ടി.യു കയറ്റിറക്ക് തൊഴിലാളി നേതാക്കൾ പി.എ.മുഹമ്മദ് കുഞ്ഞി,എൻ.എ.മുഹമ്മദ്,പി.ഹസൈനാർ എന്ന അച്ചു എന്നിവർ-യഥാർത്ഥ ചിത്രം
- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img