Tuesday, January 20, 2026

ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബി.ജെ.പി

Must Read

പനജി: ഗോവയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസിന്റെ എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ ഷെട്ട് ആണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന് ഗോവയില്‍ 11 എം.എല്‍.എമാരാണുള്ളത്. 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് 20 അംഗങ്ങളുണ്ട്. അഞ്ച് സഖ്യകക്ഷകളുടെ പിന്തുണയുമുണ്ട്.

11 അംഗങ്ങളാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയിലെ ഒരംഗവും കോണ്‍ഗ്രസിനൊപ്പമുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ രണ്ട് പേരും റവല്യൂഷണറി ഗോവന്‍ പാര്‍ട്ടിയിലെ ഒരംഗവും പ്രതിപക്ഷ നിരയിലാണ്.

എം.എല്‍.എമാര്‍ സ്പീക്കറെ കാണുന്നതിന് വേണ്ടി നിയമസഭാ മന്ദിരത്തില്‍ എത്തിയിട്ടുണ്ട്. സഭ ചേരാത്ത സമയത്ത് എം.എല്‍.എമാരുടെ ഈ കൂടിച്ചേരല്‍ അസാധാരണമാണ്. രാഷ്ട്രീയമായ അട്ടിമറിയുടെ സൂചനയാണിതെന്നാണ് റിപ്പോര്‍ട്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img