കാസര്‍കോട്: നടന്‍ സുരേഷ് ഗോപി പണിതുനല്‍കിയ സ്നേഹത്തണലില്‍ കഴിഞ്ഞ എന്റോസള്‍ഫാന്‍ ദുരിതബാധിത കിഴക്കുകരയിലെ ധന്യ(28) മരണത്തിന് കീഴടങ്ങി.
ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് വീട് പോലുമില്ലാത്ത കാര്യം എഴുത്തുകാരന്‍ ഡോ.അംബികാസുതന്‍ മാങ്ങാടിലൂടെയും നെഹ്റു കോളേജ് സാഹിത്യവേദിലൂടെയും അറിഞ്ഞ സുരേഷ് ഗോപി അതിയാമ്പൂര്‍ നാലാം വാര്‍ഡിലാണ് ഇവര്‍ക്ക് 2014ല്‍ വീട് നിര്‍മിച്ചു നല്‍കിയത്. ഗോപീഥം എന്ന് പേരിട്ട വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് സുരേഷ് ഗോപി എത്തിയിരുന്നു.
പിതാവ്: പരേതനായ ഗണപതി.മാതാവ്: നളിനി.സഹോദരി:ഗീതു.



