Saturday, December 13, 2025

ഗുരുവായൂരിലെ ഥാര്‍ ലേലം ചെയ്തു; വിറ്റുപോയത് 43 ലക്ഷം രൂപയ്ക്ക്

Must Read

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തിനു മഹീന്ദ്ര കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പിന് ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് തുക. ദുബായിലെ ബിസിനസുകാരന്‍ വിഘ്നേഷ് വിജയകുമാര്‍ 43 ലക്ഷം രൂപയ്ക്കു ഥാര്‍ ലേലത്തില്‍ പിടിച്ചു. കഴിഞ്ഞ ഡിസംബര്‍ 4നു വഴിപാടായി ലഭിച്ച വാഹനം ഡിസംബര്‍ 18നൂ ലേലം ചെയ്തിരുന്നു.

അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായി 15.10 ലക്ഷം രൂപയ്ക്കാണ് അന്നു കാര്‍ ലേലത്തിനെടുത്തത്. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. എന്നാല്‍, ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിച്ചതോടെ ആദ്യ ലേലം റദ്ദാക്കി വീണ്ടും ലേലം ചെയ്യാന്‍ തീരുമാനമെടുക്കുകയായിരുന്നു.

15 പേര്‍ പങ്കെടുത്ത ലേലത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ ലേലത്തുക 33 ലക്ഷം കടന്നു. മഞ്ജുഷ എന്നയാള്‍ 40.50 ലക്ഷം രൂപയ്ക്കു ലേലം വിളിച്ചതോടെ ലേലം ഉറച്ചെന്നു കരുതിയെങ്കിലും വിഘ്നേഷ് വിജയകുമാര്‍ വിളിച്ച 43 ലക്ഷത്തിനു ഥാര്‍ ഉറപ്പിച്ചു. ലേലത്തുകയ്ക്കു പുറമെ ജിഎസ്ടിയും അടയ്ക്കേണ്ടി വരും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img