Thursday, January 15, 2026

ഗാന്ധിയും ഗോഡ്സെയും ഒരേ പോസ്റ്ററില്‍

Must Read

ബംഗളൂരു: മഹാത്മാ ഗാന്ധിയേയും ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയേയും ഒരേ പോസ്റ്ററില്‍ ഉള്‍പ്പെടുത്തി കര്‍ണാടകയിലെ ഹിന്ദുത്വ സംഘടന. ഭഗത് സിങ് യൂത്ത് അസോസിയേഷന്‍ തുംകൂര്‍ ജില്ലാ കമ്മിറ്റിയാണ് മധുഗിരിയില്‍ ഫല്‍്സ് സ്ഥാപിച്ചത്. ഗാന്ധിജി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങി സ്വാതന്ത്ര്യ സമര സേനാനികള്‍ക്കൊപ്പമാണ് ഗോഡ്സെയെയും സ്ഥാപിച്ചിരിക്കുന്നത്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതിഷേധവും ഉയര്‍ന്നു. പിന്നാലെ പൊലിസ് പോസ്റ്റര്‍ നീക്കം ചെയ്തു. ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് ജയില്‍ മോചിതനായ ഹിന്ദുത്വ നേതാവ് സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി ഉയര്‍ത്തിക്കാട്ടിയത് നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശില്‍ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയിലും ഗോഡ്സെയുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img