Tuesday, January 20, 2026

ഗവര്‍ണറുടെ അടുക്കളയില്‍ വെന്ത വി.സിമാരെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ല :എസ്.എഫ് .ഐ

Must Read

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എസ്.എഫ് .ഐ.കേരളത്തിലെ സര്‍വകലാശാലകള്‍ ഗവര്‍ണറുടെ തൊഴുത്തില്‍ കെട്ടിയ പശുക്കളല്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗോകുല്‍ ഗോപിനാഥ് പറഞ്ഞു.ആരിഫ് മുഹമ്മദ് ഖാന്റെ അടുക്കളയില്‍ വേവിച്ച വി.സിമാരെ സര്‍വകലാശാലകളിലേയ്ക്ക പറഞ്ഞുവിട്ടാല്‍ എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കണ്ടോളൂ എന്ന് എസ്.എഫ്.ഐ സംസ്ഥാനനേതൃത്വം വെല്ലുവിളിച്ചു.

അധികാര ഗര്‍വുകളുടെ കസേരക്കാലുകള്‍ ഒടിക്കാന്‍ എസ്.എഫ്.ഐക്ക് കഴിയും.ഒരു സര്‍വകലാശാലയിലും പുതിയ വി.സി മാരെ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ല.അധികാരമേറ്റെടുക്കാന്‍ എത്തുന്നവരെ അകത്തേയ്ക്ക് കടത്തിവിടില്ല.ഗവര്‍ണറെ വഴിയില്‍ തടയുന്ന രീതിയിലേയ്ക്ക് കാര്യങ്ങളെ എത്തിക്കരുത്.സര്‍വകലശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും പ്രതിഷേധ പരിപടികള്‍ നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img