Tuesday, January 20, 2026

ഗവര്‍ണര്‍ ആര്‍ എസ് എസ് രാഷ്ട്രീയത്തിന്റെ കാര്യസ്ഥനായി മാറി: ബിനോയ് വിശ്വം

Must Read

ഫറോക്ക്: ഗവര്‍ണര്‍ ആര്‍ എസ് എസ് രാഷ്ട്രീയത്തിന്റെ കാര്യസ്ഥനായി മാറിയെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. ഫറോക്ക് ഐ വി ശശാങ്കന്‍ നഗറില്‍ നടന്ന സിപിഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ ഭാവിയെ ഗവര്‍ണറുടെ കൈയ്യില്‍ ഏല്‍പ്പിക്കാന്‍ എല്‍ഡിഎഫ് തയ്യാറല്ല. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ ഉപയോഗിച്ച് ഭരണ പ്രതിസന്ധി സൃഷ്ടിക്കാന്‍ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്. അത് കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാവിയുടെ വഴി ആരുടെ കൈയ്യിലാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള മാതൃകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. അതിനെ കെടുത്താന്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വിമര്‍ശനം ആവശ്യമാണ്. അതിനായി സിപിഐയും സിപിഐഎമ്മും പരിശ്രമിക്കും. അതുകണ്ട് ബിജെപിയും കോണ്‍ഗ്രസ്സും മനപ്പായസം ഉണ്ണണ്ട.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും കൈകോര്‍ക്കുകയാണ്. അതിനെ ചെറുത്തുതോല്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍പിലുണ്ടാകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെ പാര്‍ട്ടിയാണ്. ആ മുദ്രാവാക്യമാണ് പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്. എന്നാല്‍ അതിനായി ഭിക്ഷാപാത്രവുമായി പോകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല.

കോണ്‍ഗ്രസ്സിന്റെ കാലം കഴിഞ്ഞുപോയി. പഴയ കോണ്‍ഗ്രസ്സ് ഓര്‍മ്മയായി മാറി. കോണ്‍ഗ്രസ് ഒന്നാകെ ബിജെപിയിലേക്ക് പോകുകയാണ്. ഒറ്റ രാത്രിമതി അവര്‍ക്ക് ബിജെപിയാകാന്‍. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച രാജ്യം കാണുകയാണ്.
ബിജെപിക്കെതിരെ രാജ്യത്താകമാനം ശക്തമായ ഐക്യനിര ഉയര്‍ന്നുവരികയാണ്. അതിന് ഏറ്റവും വലിയ മാതൃക കേരളമാണ്. തമിഴ്‌നാടും പഞ്ചാബും ഡല്‍ഹിയുമെല്ലാം ആ വഴിയിലാണ്. മഹാരാഷ്ട്രയില്‍പ്പോലും ബിജെപിയുമായി കലഹിച്ച് ശിവസേന പുറത്തുപോകുന്നു. ഇത്തരം മുന്നേറ്റത്തെ തടയുന്നതിനായാണ് കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നത്. അവര്‍ മോഡിയുടെ കൈയ്യിലെ കളിപ്പാവകളാണ്. മോഡി ഭരണത്തില്‍ സ്വകാര്യതപോലും ചോദ്യചിഹ്നമായി. ഈ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യംകുറിക്കാന്‍ വിശാല മതേതര ജനാധിപത്യ ശക്തികളുടെ ഐക്യം അനിവാര്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ് സിപിഐ പാര്‍ട്ടികോണ്‍ഗ്രസ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img