പ്രത്യേക ലേഖകന്‍
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റൈ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം. കണ്ണൂര്‍ സര്‍വകലാശാല ചട്ടപ്രകാരം സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കാനോ മരവിപ്പിക്കാനോ ഗവര്‍ണര്‍ക്കു അധികാരമില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നത്.
ഗവര്‍ണര്‍ക്കു വഴങ്ങേണ്ടതില്ലെന്നു അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.
ഗവര്‍ണറുടെ സ്റ്റേ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശമാണ് വിസി ഗോപിനാഥ് രവീന്ദ്രനു ലഭിച്ചത്. വിസിക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാതെയാണ് ഗവര്‍ണര്‍ ഉത്തരവു പുറപ്പെടുവിച്ചത്. ഇതു നിയമവിധേയമല്ലെന്നാണു നിയമോപദേശം.
പ്രിയ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നല്‍കിയ നടപടിയാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചത്.
കണ്ണൂര്‍ വൈസ് ചാന്‍സലര്‍, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ഈ നിയമന നടപടികളുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് അയയ്ക്കാനും ഉത്തരവിട്ടിരുന്നു.



