
കോഴിക്കോട്: ഖാസി നാലകത്ത് മുഹമ്മദ്കോയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പ്രവാസിയും റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡറക്ടറുമായ തിരൂര്‍ സ്വദേശി അന്‍വര്‍ അമീന്‍ ചേലാട്ട് അര്‍ഹനായി. 10,000 രൂപയും പ്രശസ്തിപത്രവും മിസ്‌കാല്‍പള്ളി മിനിയേച്ചറില്‍ ആലേഖനം ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജുലൈ 24ന് കോഴിക്കോട്ട് നടക്കുന്ന ഫൗണ്ടേഷന്റെ 14ാം വാര്‍ഷികാഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.വി മുഹമ്മദലി അധ്യക്ഷനായി. സി.എ ഉമ്മര്‍കോയ, സി.പി മാമുക്കോയ, കെ.പി ആലിക്കോയ, എം.വി റംസി ഇസ്മായില്‍, ആര്‍. ജയന്ത്കുമാര്‍ പ്രസംഗിച്ചു.



