


കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് മോഷണം നടത്തുന്ന സംഘം പിടിയില്‍. ചക്കും കടവ് അമ്പലത്താഴം എം.പി. ഹൗസില്‍ മുഹമ്മദ് ഷിഹാല്‍, ചക്കും കടവ് അമ്പലത്താഴം എം.പി. ഹൗസില്‍ ഫാസില്‍, കുറ്റിക്കാട്ടൂര്‍ കുഴ്മഠത്തില്‍ മേത്തല്‍ മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായവര്‍. മാറാട് താഴത്തുംകണ്ടി അമ്പലമോഷണം നടത്തിയത് ഇവരാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അമ്പലമോഷണം നടത്തുന്നതിനായി പാലോറ മലയിലുള്ള വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ മോട്ടോര്‍ സൈക്കിളാണ് മോഷ്ടിച്ചത്. പ്രതികളില്‍ നിന്നും എന്‍.എസ് ബൈക്കും കണ്ടെടുത്തു.
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലും അമ്പലമോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു.
ആവശ്യം കഴിഞ്ഞാല്‍ ഹൈവേയുടെ അരികിലും ആളോഴിഞ്ഞ സ്ഥലങ്ങളിലുമാണ് മോഷ്ടിച്ച വാഹനങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇഷ്ടപ്പെട്ട വാഹനം തുടര്‍ന്നും ഉപയോഗിക്കുന്നതിനായി ആളുകള്‍ക്ക് സംശയം തോന്നാത്ത വിധം റോഡരികില്‍ പാര്‍ക്ക് ചെയ്യും. എലത്തൂര്‍ സബ് ഇന്‍സ്പെക്ടര്‍ രാജേഷ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡന്‍സാഫ് അസിസ്റ്റന്റ് എസ്ഐ മനോജ് എടയേടത്ത്, സിപിഓ ജിനേഷ് ചൂലൂര്‍
സിറ്റി ്രൈകം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാര്‍, സി.കെ.സുജിത്ത്,ഷാഫി പറമ്പത്ത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.



