കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കുറഞ്ഞു. പരിശോധന കുറഞ്ഞതാകാം ഇതിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇന്ന് 49,771 പേര്‍ക്കാണ് പേര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177,കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍കോട് 866 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 196 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. 45846 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 457 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 34,439 പേര്‍ രോഗമുക്തരായി.



