Tuesday, January 20, 2026

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

Must Read

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്തംഗം ഐ.പി രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം നാസര്‍ എസ്റ്റേറ്റ്മുക്ക് വിതരണം ചെയ്തു.

ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി., സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേളകളും വൊക്കേഷണല്‍ എക്‌സ്പോയുമാണ് മൂന്നുദിനങ്ങളിലായി റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തില്‍ നടന്നത്.

നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളായിരുന്നു പ്രധാനവേദി. ശാസ്ത്ര, ഗണിതശാസ്ത്ര മേളകള്‍ കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പ്രവൃത്തിപരിചയ, സാമൂഹികശാസ്ത്രമേളകള്‍ നന്മണ്ട ഹയര്‍സെക്കന്‍ഡറിയിലും ഐ.ടി. മേള നന്മണ്ട 14-ലെ സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളിലുമാണ് നടന്നത്. ശാസ്‌ത്രോത്സവത്തില്‍ 157 ഇനങ്ങളിലായി 5700 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിഡിഇ സി.മനോജ് കുമാര്‍ മുഖ്യാതിഥിയായി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സര്‍ജസ് കുനിയില്‍, നന്മണ്ട എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ അബുബക്കര്‍ സിന്ദീഖ്, പ്രിന്‍സിപ്പല്‍ പി.ബിന്ദു, പിടിഎ പ്രസിഡന്റ് ടി.എം സുരേഷ് എന്നിവര്‍ സംസാരിച്ചു. ഡിഇഒ മനോഹരന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി ദേവാനന്ദന്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img