Thursday, January 15, 2026

കോഴിക്കോട് ആര്‍ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്, ഓഫിസിലെ രേഖകള്‍ പെട്ടിക്കടയില്‍

Must Read

കോഴിക്കോട്: ആര്‍ടി ഓഫിസില്‍ സൂക്ഷിക്കേണ്ട രേഖകള്‍ പെട്ടിക്കടയില്‍ കണ്ടെത്തി. ചേവായൂരിലെ ഓഫിസിന് സമീപത്തുള്ള പെട്ടിക്കടയിലാണ് ഒന്നര ലക്ഷം രൂപയും ആര്‍ ടി ഓഫിസിലെ രേഖകളും കണ്ടെത്തിയത്. ഓഫിസിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പണവും രേഖകളും കണ്ടെത്തിയത്.

ചേവായൂരിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയില്‍ നിന്നാണ് രേഖകളും പണവും കണ്ടെത്തിയത്. റെബിന്‍ ചന്ദ്രന്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ആര്‍ടി പുതുക്കല്‍, വാഹന ഫിറ്റ്നസ് പരിശോധന തുടങ്ങിയവയ്ക്കുള്ള രേഖകള്‍ കൈകൂലി നല്‍കിയാല്‍ പെട്ടികടയില്‍ നിന്ന് നല്‍കിയിരുന്നെന്നാണ് ലഭിക്കുന്ന വിവരം.കടയുടമ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. കൈക്കൂലിയുടെ വിഹിതം ഉദ്യോഗസ്ഥരും കൈപറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. രേഖകളുടെ പരിശോധന പൂര്‍ത്തിയാവുന്നതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.

കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഓഫിസര്‍മാര്‍ ഒപ്പിട്ട രേഖകളാണ് വിജിലന്‍സ് പിടിച്ചെടുത്തത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img