കോഴിക്കോട് : കോര്‍പറേഷന്‍ കെട്ടിട നമ്പര്‍ അഴിമതിക്ക് കൂട്ടു നിന്ന മേയര്‍ രാജി വെക്കുക, അഴിമതിക്ക് നേതൃത്വം നല്‍കിയ സെക്രട്ടറിയെ മാറ്റി നിര്‍ത്തി ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, ആവിക്കല്‍, കോതി സ്ലീവെജ് പ്ലാന്റില്‍ നിന്ന് കോര്‍പറേഷന്‍ പിന്മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 26ന് ചൊവ്വാഴ്ച കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം നടത്താന്‍ യൂത്ത് ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി തീരുമാനിച്ചു. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ നടക്കുന്ന സമരത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാന്‍ ഉത്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി മൊയ്ദീന്‍ കോയ സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിക്ക് നന്ദിയും പറഞ്ഞു.
എസ് വി ഷൗലിക്ക്, എ സിജിത്ത് ഖാന്‍, ഷാഹിര്‍ കുട്ടമ്പൂര്‍, സിറാജ് ചിറ്റേടത്ത്, സുബൈര്‍ വെള്ളിമാട് കുന്ന്, റിഷാദ് പുതിയങ്ങാടി, അന്‍വര്‍ ഷാഫി, അനീസ് തൊട്ടുങ്ങല്‍, മന്‍സൂര്‍ മാങ്കാവ്, സിറാജ് കിണാശ്ശേരി, മുഹമ്മദ് മച്ചിക്കുളം, നിസാര്‍ തോപ്പയില്‍ എന്നിവര്‍ പങ്കെടുത്തു.



