Friday, January 16, 2026

കോട്ടയത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Must Read

കോട്ടയം: കടുത്തുരുത്തി പാലാകരയില്‍ സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുട്ടുചിറ ഐ.എച്ച്.ആര്‍.ഡി.യിലെ വിദ്യാര്‍ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും രഞ്ജിത് രാജുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിര്‍ദിശയില്‍നിന്നുവന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ മൂന്നുവിദ്യാര്‍ഥികളാണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img