Friday, January 16, 2026

കോടതി വിധി മറികടന്ന് വിഴിഞ്ഞത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

Must Read

തിരുവനന്തപുരം:സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവൂവെന്ന ഹൈക്കോടതി വിധി മറികടന്ന് വിഴിഞ്ഞത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ പൊലീസിന്റെ ഒന്നാം നിര ബാരിക്കേഡുകള്‍ മറികടന്നു. പൊലീസും പ്രതിഷേധകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രതിരോധത്തിലൂന്നിയ നിലപാടാണ് സ്വീകരിച്ചത്.

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ഇന്ന് 18ാം ദിവസം കടന്നിരുന്നു.
വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട്‌ ്രൈപവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്പനി ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്സ് എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെങ്കിലും പദ്ധതിയോ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ചു കടക്കാന്‍ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി. ഇതു മറികടന്നായിരുന്നു ഇന്നത്തെ പ്രതിഷേധം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img