പേരാമ്പ്ര: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ സി. പിഎ മ്മിന്റെ ജില്ലാസമ്മേളനറാലിയിൽ പ്രസംഗിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുസ് ലിംലീഗ് ജില്ലാസെക്രട്ടറി സി. പി എ അസീസ് ആവശ്യപ്പെട്ടു. പൊതു പരിപാടികൾക്ക് നിലവിൽ 150 പേർക്ക് മാത്രമെ അനുമതിയുള്ളു എന്ന് പ്രഖ്യാപിച്ച അതേ മുഖ്യ മന്ത്രി, നിയന്ത്രണം നില നിൽക്കെ മുവായിരംപേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയത് നിയമലംഘനമാണ്. വഖഫ്ബോർഡ് വിഷയത്തിൽസി. പി എമ്മിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സമസ്തനേതാവ് അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നു പറഞ്ഞു കേസെടുത്തത്. ഇക്കാര്യം പറയുന്പോൾ കടുത്ത മൗനം പാലിക്കുകയാണ് മുഖ്യ മന്ത്രി. യഥാർത്ഥത്തിൽ ഇതല്ലേ ഫാസിസം എന്നും അസീസ് ചോദിച്ചു. ജി.സി. സി -കെ. എം. സി. സി ഈസ്റ്റ്പേരാന്പ്രയിൽ സംഘടിപ്പിച്ച മുസ്‌ലിംലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലീഗ് സെക്രട്ടറി. ഇബ്രാഹിം പാലാട്ടക്കര അധ്യക്ഷതവഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണംനടത്തി. കൊവിഡ് ആക്ഷൻ ടീം അംഗങ്ങളെയും പഴയകാല പ്രവർത്തകരെയും ഉന്നത വിജയികളെയും യോഗത്തിൽ ആദരിച്ചു. മിസ് ബഹ് കീഴരിയൂർ, ആർ. കെ മുനീർ, കെ. റിസ്‌വാനഷെറിൻ, ആവളഹമീദ്, പി. ടിഅഷ്‌റഫ്,അബ്ദുല്ല ബൈത്തുൽബർക്ക, കെ. ടി കുഞ്ഞമ്മദ്, ശിഹാബ് കന്നാട്ടി, പൂളക്കണ്ടി കുഞ്ഞമ്മദ്, സി. കെ ജറീഷ്, സിറാജ് കിഴക്കേടത്ത്, സറീന അബ്ദുൽ അസീസ്, കെ. ദിൽഷാദ്, വി. സി മുനവ്വർ, വി. കെ റഷീദ്, വി. സി ഷംസു പ്രസംഗിച്ചു. മുഹമ്മദ് പൊറായിൽ സ്വാഗതവും ടി.കെ സാദിഖ്നന്ദിയുംപറഞ്ഞു.



