Saturday, November 15, 2025

കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Must Read

ജെനീവ: കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നുണ്ടെന്നും വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് വ്യക്തമാക്കി.

കൊവിഡ് കേസുകള്‍ കണ്ടെത്തുന്നതില്‍ നിലവില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.’ഈ മഹാമാരിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. പക്ഷെ അവസാനിച്ചിട്ടില്ല. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാല്‍ കൊവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. അതിനാല്‍ ഒമിക്രോണ്‍ ട്രാക്ക് ചെയ്യാനും ഭാവിയില്‍ ഉയര്‍ന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്,’ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

ബി.എ.4, ബി.എ.5 വകഭേദങ്ങള്‍ നിരവധി രാജ്യങ്ങള്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. 110 രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം ഉയര്‍ന്നു. ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ 20 ശതമാനം ഉയരാന്‍ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തങ്ങളുടെ ജനസംഖ്യയുടെ 70 ശതമാനം പേരെയെങ്കിലും വാക്സിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img