Saturday, November 15, 2025

കൊവിഡ് കുതിച്ചുയരുന്നു ഇന്ന് കേസുകള്‍ അരലക്ഷം കവിഞ്ഞു

Must Read

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. ഇതുവരെയുള്ള കണക്കുകള്‍ അപ്രസക്തമാക്കുന്ന വിധം ഇന്ന് 55475 പേര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം9405, തിരുവനന്തപുരം 8606, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561,ഇടുക്കി 2452പത്തനംതിട്ട 2311, കാസര്‍കോട് 1728, വയനാട് 1070 എന്നിങ്ങനെയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. നേരത്തെ രോഗികള്‍ കുറവായിരുന്ന ഇടുക്കി, കാസര്‍കോട് ജില്ലകളിലും രോഗികളുടെ എണ്ണം വര്‍ധിച്ചു. 30226 പേര്‍്ക്ക് നെഗറ്റീവ് ആയി. 285365 ആണ് ആക്ടീവ് കേസുകള്‍. 5386868 പേര്‍ രോഗമുക്തരായി. 
 സംസ്ഥാനത്ത് ടി.പി.ആര്‍ നിരക്ക് 49.4 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 112281 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.
രോഗവ്യാപനം തീവ്രമാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. ഐ.സി.യു, വെന്റിലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ആവശ്യത്തിന് ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് പ്രശ്‌നമായി തുടരുകയാണ്. 506 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം ബാധിച്ചു എന്നാണ് വ്യക്തമാകുന്നത്.

 രോഗം ബാധിച്ചവര്‍ കൃത്യമായ പരിശോധനക്ക് വിധേയമാകാതെ വീട്ടില്‍ കഴിയുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഇതുകാരണം കേസുകളുടെ യതാര്‍ത്ഥ കണക്ക് ലഭിക്കാതെ പോവുന്നു. ആന്റിജന്‍ ടെസ്റ്റിനുള്ള കിറ്റുകള്‍ വാങ്ങി ആളുകള്‍ വീട്ടില്‍ കഴിയുന്നതോടെ ആരോഗ്യവകുപ്പിന് കണക്കുകള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല. ഒന്നും രണ്ടും തരംഗങ്ങളില്‍ കൊവിഡ് നേരിടുന്നതില്‍ ഉണ്ടായ ജാഗ്രത ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ കാണുന്നില്ലെന്നാണ് സൂചന. രോഗബാധിതരെ എഫ്.എല്‍.സി.ടി കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും പരിചരണം നല്‍കുന്നതിനും മറ്റും നേരത്തെ ഹെല്‍ത്ത് ബ്രിഗേഡിയര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത്തരം സംവിധാനങ്ങളില്ല. പിരിച്ചുവിട്ട ഹെല്‍ത്ത് ബ്രിഗേഡിയര്‍മാര്‍ക്ക് പകരം ആളുകളെ നിയമിച്ചിട്ടില്ല. 
രോഗികളുടെ എണ്ണം കൂടമ്പോഴും നിയന്ത്രണങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. കോഴിക്കോട് ബീച്ചിലും മറ്റും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മാളുകളിലും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല. ബസുകളിലും കൂടുതല്‍ ആളുകളെ കയറ്റുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി ഇന്ന് കോഴിക്കോട് നടന്ന അവലോകനയോഗത്തില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img