കോട്ടക്കല്‍: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സ്ഥാപനത്തില്‍ പാര്‍സല്‍ വാങ്ങാന്‍ വന്ന യുവാവ് എം.ഡി.എം.എയുമായി അറസ്റ്റിലായി.കൈപ്പള്ളിക്കുണ്ട് കുറുന്തലവീട്ടില്‍ ഹരികൃഷ്ണനാണ്(25)കോട്ടക്കല്‍ വെച്ച് പിടിയിലായത്.
സംസ്ഥാന എക്‌സൈസ് സ്‌ക്വാഡ്,മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ്,തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി എന്നീ സംഘങ്ങളുടെ നേതൃത്വത്തിലാണ് ഇയാള്‍ പിടിയിലായത്.പ്രതിയുടെ വീട്ടിലും എക്‌സൈസ് സംഘം പരിശോധന നടത്തി.നേരത്തേ ഇയാള്‍ക്കെതിരേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.



