Sunday, November 9, 2025

കൈറ്റിന്റെ ഇ ലാംഗ്വേജ് ഐടി പരിശീലനത്തിനു തുടക്കം പരിശീലനം ജില്ലയിലെ 16 കേന്ദ്രങ്ങളില്‍

Must Read

കോഴിക്കോട്: അവധിക്കാലത്ത് അധ്യാപകര്‍ക്കായി കൈറ്റ് സംഘടിപ്പിച്ച ദ്വിദിന ഐ.ടി പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്താനായി തയ്യാറാക്കിയ ഇക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്‌കൂളുകളില്‍ പ്രയോജനപ്പെടുത്താനാണ് പരിശീലനം നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും പഠനപ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ചെയ്യാനും ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. വിദ്യാലയങ്ങളില്‍ ലഭ്യമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സൗകര്യമില്ലാതെതന്നെ നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍. ജില്ലയില്‍ 16 പരിശീലന കേന്ദ്രങ്ങളിലായി 112 ഡി.ആര്‍.ജിമാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. അധ്യാപക പരിശീലനത്തിന് സമഗ്രമായ ഓണ്‍ലൈന്‍ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റവും കൈറ്റ് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img