Friday, January 16, 2026

കേരളം പണമുണ്ടാക്കുന്നത് ലഹരി വിറ്റ്‌: ആരിഫ് മുഹമ്മദ് ഖാന്‍

Must Read

തിരുവനന്തപുരം: കേരളം പണമുണ്ടാക്കുന്നത് ലോട്ടറിയും ലഹരിയും വിറ്റാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ലഹരിയുടെ തലസ്ഥാനമായ കേരളത്തില്‍ ആരും നിക്ഷേപം നടത്തുന്നില്ലെന്നും സമ്പൂര്‍ണ സാക്ഷരതയുള്ള കേരളത്തിലെ വിദ്യാര്‍ഥികള്‍ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കുമാണ് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.ലോട്ടറിയും ലഹരിയും മതിയെന്ന് കേരളം തീരുമാനിച്ചിരിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

യൂനിവേഴ്‌സിറ്റികളിലെ വി.സി.നിയമനം ഗവര്‍ണറുടെ അധികാരമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ആ മന്ത്രിമാരാണ് ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

തന്റെ അധികാരപരിധി ചോദ്യം ചെയ്യാന്‍ ആര്‍ക്കാണധികാരമെന്നും ഗവര്‍ണറുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img