ന്യൂഡല്‍ഹി: എംപി സ്ഥാനം ഒഴിഞ്ഞ ശേഷവും കേരളത്തിലേക്ക് തിരികെ വരില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. കേരളം ഒന്നും നടക്കാത്ത സംസ്ഥാനമാണ്. ഇനി അഭിഭാഷകനായി ദില്ലിയില്‍ തുടരാനാണ് തീരുമാനം. പുതിയ മേഖലയില്‍ വിജയിക്കുമെന്ന പ്രതീക്ഷയും അല്‍ഫോന്‍സ് കണ്ണന്താനം പങ്കുവെച്ചു.
ന്യൂനപക്ഷങ്ങളെ ബിജെപി ഒഴിവാക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടെ രാജ്യസഭാ സീറ്റ് കിട്ടാത്തതിനോടും അല്‍ഫോന്‍സ് കണ്ണന്താനം
പ്രതികരിച്ചു.
പാര്‍ലമെന്റിലേക്ക് പുതിയ തലമുറ വരട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും സീറ്റ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. നിരാശയില്ല. ന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ ഒതുക്കപ്പെടുന്നുവെന്നത് വ്യാജ പ്രചരണമാണ്. ബിജെപിയില്‍ അത്തരത്തില്‍ വിവേചനങ്ങളില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് ഒതുക്കാനായി ഇടപെട്ടത് കൊണ്ടാണ് തന്നെ തഴഞ്ഞത് എന്നതും തെറ്റായ പ്രചരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



