കാസര്‍കോട്:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിംലയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി .കളക്ടറേറ്റിലെ പഞ്ചായത്ത് ഉപഡയറക്ടര്‍ കാര്യാലയത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.കൂടിക്കാഴ്ചക്കൊപ്പം ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍, അര്‍ബന്‍), പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന, പോഷണ്‍ അഭിയാന്‍, പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷന്‍,ജല്‍ ജീവന്‍ മിഷന്‍-അമൃത്, പ്രധാന്‍ മന്ത്രി സ്വാനിധി സ്‌കീം, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത് പിഎം ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍, പ്രധാന്‍ മന്ത്രി മുദ്ര യോജന പദ്ധതികളുടെ ഉപഭോക്താക്കളുമായി രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രി സംസാരിച്ചത്.
പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനൊന്നാം ഗഡു ഗുണഭോക്താക്കള്‍ക്ക് കൈമാറി.രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നേരിട്ട് വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയും സംവദിച്ചു.
പരിപാടിയില്‍ ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കള്‍ പങ്കെടുത്തു. എന്‍ .എ .നെല്ലിക്കുന്ന് എം .എല്‍ .എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, സ്വാതന്ത്ര്യസമരസേനാനി ക്യാപ്ടന്‍ കെ .എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം .മധുസൂദനന്‍ , കേരള ജല അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.സുദീപ് എന്നിവര്‍ സംസാരിച്ചു.തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദു നന്ദിയും പറഞ്ഞു. .



