Monday, December 15, 2025

കെ.റെയില്‍: കോഴിക്കോട്ട് ഏറ്റെടുക്കേണ്ടത് 121 ഹെക്ടര്‍ ഭൂമി പാതയുടെ നീളം 7.9 കിലോമീറ്റര്‍

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: കെ. റെയില്‍ പദ്ധതിക്കുവേണ്ടി കോഴിക്കോട് നഗരത്തില്‍ ഏറ്റെടുക്കേണ്ടത് 121 ഹെക്ടര്‍ ഭൂമി. നഗരത്തില്‍ 7.9 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയായിരിക്കും. പന്നിയങ്കര മുതല്‍ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍ വരെ പാത കടന്നുപോകുന്നിടത്താണ് ഭൂഗര്‍ഭപാത സംവിധാനം ചെയ്യുക. ഭൂനിരപ്പില്‍ നിന്ന് 21 മീറ്റര്‍ താഴ്ചയിലൂടെ, നിലവിലുള്ള കെട്ടിടങ്ങളുടെ 18 മീറ്റര്‍ താഴ്ചയിലായിരിക്കും തുരങ്കം നിര്‍മിക്കുക. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നു തന്നെയായിരിക്കും ഭൂഗര്‍ഭ സ്‌റ്റേഷനും പണിയുക. വെസ്റ്റ്ഹില്‍ സ്റ്റേഷനോട് ചേര്‍ന്ന് റോ-റോ സ്‌റ്റേഷന്‍ പണിയും. അര്‍ധ അതിവേഗ വണ്ടികളെ പിടിച്ചിടാനും മറ്റുമാണ് ഇത്. പന്നിയങ്കര-വെസ്റ്റ്ഹില്‍ ഭാഗത്ത് 520 കെട്ടിടങ്ങള്‍ സംരക്ഷിക്കുന്ന നിലയിലാണ് പാത പോവുക. ജനം തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് കുടിയൊഴിപ്പിക്കല്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുമെന്നതുകൊണ്ടാണ് ഭൂഗര്‍ഭപാത പരിഗണിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭപാതയായിരിക്കും ഇത്. 

പദ്ധതിക്കായി ഏറ്റവും കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടത് എലത്തൂര്‍ വില്ലേജിലാണ്. ഇവിടെ രണ്ടു രൂപരേഖകള്‍ പരിഗണനയിലുണ്ട്. പുതിയ രൂപരേഖ സര്‍ക്കാറിന്റെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ ഇവിടെ എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരും എന്ന് ഇപ്പോള്‍ പറാനായില്ല. തിക്കോടിയിലും ജനവാസകേന്ദ്രങ്ങളെ ബാധിക്കും. കടലുണ്ടി, ചാലിയാര്‍, ഫറോക്ക്, കോരപ്പുഴ തുടങ്ങിയ നദികള്‍ക്ക് കുറുകെയാണ് പാത പോവുക. 
തിരുവനന്തപുരത്ത് നിന്ന് 2.42 മണിക്കൂര്‍ കൊണ്ട് അതിവേഗ ട്രെയിന്‍ കോഴിക്കോട്ടെത്തും. 2025-26 വര്‍ഷത്തില്‍ 10790 യാത്രക്കാരെയാണ് കോഴിക്കോട് നിന്ന് പ്രതീക്ഷിക്കുന്നത്. 2029-30 വര്‍ഷത്തില്‍ ഇത് 12,130 ആയി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2041ല്‍ 15,040 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2052ല്‍ ഇത് 17920 ആവുമെന്നാണ് ഡി.പി.ആറില്‍ പറയുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img