Monday, December 15, 2025

കെ.എസ്.ആര്‍.ടി.സിയുടെ മുന്‍ ക്യാപ്റ്റന്‍ കാതിരിക്കോയ ഓര്‍മയായി

Must Read

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ഫുട്ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും കോച്ചുമായിരുന്ന കോയമരക്കാരകത്ത് കാതിരിക്കോയ(71) നിര്യാതനായി. പന്നിയങ്കര മാനാരി റോഡിലെ മെഡോസ് എന്ന വസതിയിലായിരുന്നു അന്ത്യം.
ഇന്‍ഡിപെന്‍ഡന്‍സ്, യങ് ചാലഞ്ചേഴ്സ്, കല്ലായി യൂത്ത് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
1977 ല്‍ എര്‍ണാംകുളത്ത് നടന്നപ്രഥമ ഫെഡറേഷന്‍ കപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കാതിരിക്കോയ നയിച്ച കേരളാ ട്രാന്‍സ്പോര്‍ട്ട് ടീമായിരന്നു.
972 ല്‍ കൊല്ലത്ത് നടന്ന ജൂനിയര്‍നാഷനലിലൂടെയാണ് കാതിരിക്കോയയുടെ പ്രതിഭ കേരളം അറിയുന്നത്. സേവ്യര്‍ പയസും നജ്മൂദ്ദീനും ടൈറ്റസ് കുര്യനും ബ്ലാസി ജോര്‍ജ്ജുമൊക്കെ അണിനിരന്ന ആ ടീമിന്റെ മുന്നേറ്റനിരയെ നയിച്ചത് സെന്റര്‍ ഫോര്‍വേഡ് പോസിഷനില്‍ കളിച്ച കാതിരിക്കോയയായിരുന്നു.
1973 ല്‍ പ്രഥമ സന്തോഷ് ട്രോഫി കിരീടനേട്ടത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായപ്പോള്‍, കാതിരിക്കോയയുടെ നിയോഗം കെ.എസ്.ആര്‍. ടി.സി.യെ കിരീടത്തിലേക്ക് നയിക്കാനായിരുന്നു.
അക്കാലത്തെ ഇന്ത്യയിലെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ ഒന്നായ
മദ്രാസ് വിട്ടല്‍ ട്രോഫിയിലും കാതിരിക്കോയ നയിച്ച ടിം മികച്ച പ്രകടനം നടത്തി. ടൈറ്റസ് കുര്യനും, ശശീന്ദ്രനാഥും, സൈനുല്‍ ആബിദീനും, സി.കബീര്‍ദാസും, ഗോളി മജീദുമൊക്കെ അണിനിരന്ന കെ.എസ്.ആര്‍.ടി.സി. ടിം അന്ന് ഇന്ത്യയിലെ ഏത് മികച്ച ടീമിനോടും പൊരുതി നില്‍ക്കാന്‍ കെല്‍പ്പുള്ളവരായിരുന്നു.
ഏത് ആംഗിളില്‍ നിന്നും അനായാസം ഗോള്‍ നേടുന്നതില്‍ മിടുക്കനായിരുന്ന കാതിരിക്കോയയെന്ന് പഴയ കളിക്കാര്‍ പറയുന്നു.
കെ.എസ് ആര്‍.ടി.സി.യില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി ദീര്‍ഘകാലം ഗള്‍ഫില്‍ പ്രവാസിയായിരുന്നു.
തിരിച്ചെത്തിയ ശേഷം 2007 ല്‍ കോഴിക്കോട് ആരംഭിച്ച കോര്‍പറേഷന്‍ ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലകനായ അദ്ദേഹം ഫുട്ബോളുമായുള്ള ബന്ധം വിടാതെ തന്നെ കാത്തു സൂക്ഷിച്ചു.
ഭാര്യ: സഫിയ. മക്കള്‍: ബി.വി ആസിഫ് സഹീര്‍, ഇന്‍ത്തികാഫ് ആലം, സെല്‍വ കുഞ്ഞു, ജുമാദ, കദീജ. മരുമക്കള്‍: മെഹറൂഫ്, ബസാം, ജുനൂസ് ഖാദര്‍, ബാസിമ, റീഫത്ത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img