കോഴിക്കോട് :കോര്‍പറേഷനില്‍ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കണമെന്നും കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങി. സമരം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. നഗ്‌നമായ അഴിമതിയാണ് കോര്‍പറേഷന്‍ ഓഫീസില്‍ നടക്കുന്നതെന്നും ഇക്കാര്യത്തില്‍ നടന്ന ക്രമക്കേടുകള്‍ ജനങ്ങളോട് തുറന്നു പറയാന്‍ മേയര്‍ തയാറാവണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.
ബി.ജെ.പി.കൗണ്‍സില്‍ പാര്‍ട്ടി ലീഡറും മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നവ്യാ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഇ.പ്രശാന്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പുതിയറ വാര്‍ഡ് കൗണ്‍സിലറും യുവമോര്‍ച്ച ജില്ലാ പ്രസിഡന്റുമായ ടി.രനീഷ്, ബി.ജെ.പി.ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍, ടി.വി.ഉണ്ണികൃഷ്ന്‍, അഡ്വ. രമ്യാ മുരളി, ശശിധരന്‍ നാരങ്ങയില്‍ എന്നിവര്‍ സംസാരിച്ചു.
കൗണ്‍സിലര്‍മാരായ അനുരാധ തായാട്ട്, സി.എസ്.സത്യഭാമ, രമ്യാ സന്തോഷ്, സരിതാ പറയേരി, എന്‍.ശിവപ്രസാദ്, നവ്യാ ഹരിദാസ് ,ടി.രനീഷ് എന്നിവര്‍ രാപ്പകല്‍ സമരത്തിന് നേതൃത്വം നല്‍കി.നാളെ രാവിലെ സമാപന സമ്മേളനം ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്യും



