Saturday, December 13, 2025

കുതിരവട്ടം: സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരം തുടരുന്നു

Must Read

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ അന്തേവാസി വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ഡോ. കെ.സി രമേശനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ സമരം തുടരുന്നു.

കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ആണ് സമരത്തിന് ആഹ്വാനം നല്‍കിയത്. വിരമിക്കാന്‍ ഒന്നരമാസം മാത്രം ബാക്കിയിരിക്കെ സൂപ്രണ്ടിനെ ബലിയാടാക്കുകയാണെന്ന് കെ.ജി.എം.ഒ ആരോപിച്ചിരുന്നു. അന്തേവാസി ചാടിപ്പോയത് സുരക്ഷാ കാരണങ്ങളാലാണെങ്കിലും പൊലീസിന്റെ അനാസ്ഥയാണ് അനുബന്ധ സംഭവങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലെ ഒ.പികള്‍ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചു. അത്യാഹിത വിഭാഗം, ലേബര്‍ റൂം, അടിയന്തര ശസ്ത്രക്രിയകള്‍ എന്നീ സേവനങ്ങള്‍ ഒഴികെയുള്ളവയില്‍ നിന്ന്് വിട്ടുനില്‍ക്കുകയാണ്. നാളെ ജില്ലയിലെ ഡോക്ടര്‍മാര്‍ കൂട്ട അവധി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്്്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ഉറപ്പായിരിക്കുകയാണ്. കുതിരവട്ടം ഒ.പിയില്‍ ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുകയാണ്.
ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടങ്ങളും ചുറ്റുമതിലും പുതുക്കിപണിയണമെന്ന ആവശ്യം ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് മൗനം പാലിച്ച ആരോഗ്യവകുപ്പ് ഇപ്പോള്‍ സൂപ്രണ്ടിനെതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ഡോക്ടര്‍മാരുടെ സംഘടന പറയുന്നത്. ഡോ. രമേശനെതിരെയുള്ള നടപടി ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുമെന്നാണ് കെ.ജി.എം.ഒ പറയുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img