Saturday, December 13, 2025

കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ പ്രതിഷേധവും കൈയാങ്കളിയും

Must Read

കോഴിക്കോട്: കുടുംബശ്രീ എ.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം കൈയാങ്കളിയിലും തര്‍ക്കത്തിലും കലാശിച്ചു.  വെള്ളയില്‍ കോര്‍പറേഷന്‍ ഓഫിസിലാണ് അറുപത്തിയേഴാം വാര്‍ഡില്‍ നിന്നെത്തിയ ഒരു കൂട്ടം പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. വാര്‍ഡിലെ 59 കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നുള്ളവര്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്ന് എ.ഡി.എസിനെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ റജിസ്റ്ററില്‍ മറ്റൊരാളുടെ പേര് എഴുതി ചേര്‍ത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കുടുംബശ്രീ പ്രവര്‍ത്തകര്‍ തമ്മിലും ഏറെനേരം വാക്കുതര്‍ക്കമുണ്ടായി. കൊവിഡ് മാനദണ്ഡം കാറ്റില്‍ പറത്തി ഇരുനൂറോളം പ്രവര്‍ത്തകരാണു പ്രതിഷേധിക്കാനെത്തിയത്. ഉദ്യോഗസ്ഥര്‍ എഴുതി ചേര്‍ത്ത ആളെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഓഫിസില്‍ എത്തിയിരുന്നു. ഇവര്‍ തമ്മില്‍ ഏറെ നേരം തര്‍ക്കമുണ്ടായി. എഴുതിയ പേരു മാറ്റാനാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img