കോഴിക്കോട്: കുഞ്ഞാലിമരയ്ക്കാര്‍ സ്മാരക മ്യൂസിയത്തിന്റെ സംരക്ഷണ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ പതിമൂന്നര ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുഞ്ഞാലിമരയ്ക്കാന്‍മാരുടെ ജീവത്യാഗം വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. കുഞ്ഞാലിമരയ്ക്കാര്‍ സ്മാരക മ്യൂസിയത്തില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ചരിത്രകാരന്‍ ഡോ.എം.ആര്‍ രാഘവവാരിയര്‍ നിര്‍വഹിച്ചു. പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ.ദിനേശന്‍ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ ഡീന്‍ ഡോ. പി.പി.അബ്ദുല്‍ റസാഖ് -മലബാറിന്റെ അധിനിവേശ വിരുദ്ധപാരമ്പര്യവും പ്രതിരോധ സാഹിത്യവും, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാകരന്‍ പലേരി -ഇന്ത്യന്‍ നാവിക പാരമ്പര്യവും കുഞ്ഞാലിമരയ്ക്കാന്‍മാരും, ചരിത്രകാരി ഡോ. കെ.എം.ജയശ്രീ -വാമൊഴികളിലെ കുഞ്ഞാലിമരയ്ക്കാന്‍മാര്‍ എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പുരാവസ്തു വകുപ്പിലെ റിസര്‍ച്ച് അസിസ്റ്റന്റ് കെ.പി.സധു സ്വാഗതവും ഫീല്‍ഡ് അസിസ്റ്റന്റ് കെ.കൃഷ്ണരാജ് നന്ദിയും പറഞ്ഞു.
കുഞ്ഞാലി മരയ്ക്കാറുടെ സ്മാരക സ്തൂപത്തില്‍ ഏഴിമല നാവിക അക്കാദമി പുഷ്പചക്രം സമര്‍പ്പിച്ചു. ലെഫ്റ്റനെന്റ് ക്യാപ്റ്റന്‍ കൃഷ്ണദാസ് നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭാംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് സ്വാഗതവും റിസര്‍ച്ച് അസിസ്റ്റന്റ് കെ.പി.സധു നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി പാട്ടുപുര തോടന്നൂര്‍ നാടന്‍പാട്ട് തെളിഞ്ഞൂരിയാട്ടം
അേേരങ്ങറി.



