Thursday, January 15, 2026

കാസര്‍കോട് സ്വാതന്ത്ര്യ ദിന പരേഡില്‍ മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ അഭിവാദ്യം സ്വീകരിച്ചു

Must Read

കാസര്‍കോട്: നഗരസഭ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വര്‍ണ്ണാഭമായ സ്വാതന്ത്ര്യദിന പരേഡില്‍ ജില്ലയുടെ ചുമതലയുള്ള തുറമുഖം-പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.

കുമ്പള ലിറ്റില്‍ ലില്ലി സ്‌കൂള്‍ കുട്ടികള്‍ ദേശഭക്തി ഗാനം ആലപിച്ചു. കാസര്‍കോട് ജി.യു.പി സ്‌കൂള്‍ കുട്ടികളുടെ ഡിസ്പ്ലേ, പരവനടുക്കം എം.ആര്‍.എസ് വിദ്യാര്‍ഥികളുടെ ദേശീയോദ്ഗ്രഥന ഗാനം, നീലേശ്വരം രാജാസ് സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്സ് കുട്ടികളുടെ ഡിസ്പ്ലേ, കേന്ദ്രീയ വിദ്യാലയ-രണ്ട് കുട്ടികളുടെ ദേശഭക്തി ഗാനം, ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍ കുട്ടികളുടെ ഡിസ്പ്ലേ, ദേളി ചൂരക്കൊടി കളരി സംഘത്തിന്റെ കളരിപ്പയറ്റ്, ചിന്മയ വിദ്യാലയയുടെ സംഘഗാനം, മധൂര്‍ നാട്യമണ്ഡപയുടെ ദേശീയോദ്ഗ്രഥന നൃത്തം, ചിന്മയ വിദ്യാലയയുടെ മൈം, ഡോ.രൂപയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ യോഗ പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി.

എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍,എന്‍.എ.നെല്ലിക്കുന്ന്,എം.രാജഗോപാലന്‍,സി.എച്ച്.കുഞ്ഞമ്പു, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്,

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img