മംഗളൂരു:ഹോരി ഹബ്ബക്കിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ ഈ സംഭവം .
ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തില്‍ പ്രശാന്തും (36) സൊറാബ താലൂക്കിലെ ജേഡ് ഗ്രാമത്തില്‍ ആദിയുമാണ് (20) കൊല്ലപ്പെട്ടത്. കാളയോട്ടം നടത്താന്‍ പോലീസില്‍ നിന്ന് സംഘാടകര്‍ അനുമതി വാങ്ങിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ദീപാവലിയോടനുബന്ധിച്ചാണ് ഹോറി ഹബ്ബയുടെ ഭാഗമായി കാളയോട്ടം നടത്തുന്നത്.
കാളയോട്ടം നടത്താന്‍ സംഘാടകര്‍ അനുമതി വാങ്ങാത്തതിനാല്‍ രണ്ട് സംഭവങ്ങളെ കുറിച്ചും പൊലീസിന് അറിവുണ്ടായിരുന്നില്ലെന്ന് ശിവമോഗ എസ്പി മിഥുന്‍ കുമാര്‍ ജികെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
ഇതൊരു പരമ്പരാഗത കായിക വിനോദമാണ്. മരണമുണ്ടായെങ്കില്‍ പൊലീസ് അത് പരിശോധിക്കും. ഇത്തരം പരിപാടികള്‍ക്ക് സംഘാടകര്‍ മുന്‍കരുതലുകള്‍ എടുക്കണം. വിഷയം ജില്ലാ പൊലീസുമായി ചര്‍ച്ച ചെയ്യും. പരാതി ലഭിച്ചാല്‍ അവര്‍ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു



