കോഴിക്കോട് : കാരുണ്യ ഹൃദയാലയ കാര്‍ഡിയാക് സെന്ററും പാവമണി റോഡിലെ ചെസ്റ്റ് ഹോസ്പിറ്റലും സംയുക്തമായി ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. രാവിലെ 9 മണി മുതല്‍ 1 മണി വരെയാണ് ക്യാമ്പ്
ഹൃദ്രോഗ ചികിത്സാ രംഗത്ത് പ്രഗത്ഭനായ ഡോ. ഗിരീഷ് ജി. യുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കുവര്‍ക്ക് ആകര്‍ഷകമായ ആനൂകൂല്യങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കാര്‍ഡിയോളജി ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍, രജിസ്‌ട്രേഷന്‍, ഇ സി ജി എന്നിവ സൗജന്യവും എക്കോ, ടി എം ടി എന്നിവക്ക് 50 ശതമാനവും ലാബ് ടെസ്റ്റ്, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് 20 ശതമാനം ഇളവും നല്‍കുന്നുണ്ട്. കൂടാതെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായ അര്‍ഹതപ്പെട്ടവര്‍ക്ക് ആന്‍ജിയോഗ്രാം ആന്‍ജിയോപ്ലാസ്റ്റി ചെയ്യുവാനും തുടര്‍ന്നുള്ള കിടത്തി ചികിത്സയും സൗജന്യമായി നേടാവുന്നതാണ്.ഈ മാസം 14 ന് വരെയാണ് ക്യാംപ്.
ബുക്കിംഗിനും കുടുതല്‍ വിവരങ്ങള്‍ക്കും 9288 099 781, 9288 099 780 എന്നീ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.



