ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ഏറ്റുമുട്ടിയ ഗുണ്ടാസംഘത്തിലുള്‍പ്പെട്ട ഡിവൈഎഫ്ഐ-സിപിഎം നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍, അന്തപ്പന്‍, സുധീര്‍, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സാജിത്ത് വിനോദ് എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ഇന്നലെ ചേര്‍ന്ന സിപിഎം കായംകുളം ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം.നാലു ദിവസം മുമ്പാണ് ആശുപത്രിക്കുള്ളില്‍ ഗുണ്ടാസംഘം ഏറ്റുമുട്ടിയത്. രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാള്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് ആശുപത്രിക്കുള്ളില്‍ വച്ച് ഏറ്റുമുട്ടലുണ്ടായത്.
ഡോക്ടറുടെ ക്യാബിനടക്കം സംഘം തല്ലിതകര്‍ത്തു. കുട്ടികളുടെ ഒപി വാര്‍ഡിനുള്ളില്‍വച്ചും സംഘട്ടനമുണ്ടായി. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് അക്രമികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.



