Monday, December 15, 2025

കാട്ടുപന്നി തോക്ക് കെണിക്കെതിരെ പരാതി നല്‍കിയ സി.പി.ഐ നേതാവ് *വെടിയേറ്റ് മരിച്ചു

Must Read

സൂപ്പി വാണിമേല്‍

വെടിയേറ്റ് മരിച്ച സി.പി.ഐ
നേതാവ് മാധവന്‍ നമ്പ്യാര്‍

കാസര്‍കോട്:കാട്ടുപന്നിയെ പിടിക്കാന്‍ തിരനിറച്ച് വയലില്‍ കെട്ടിവെച്ച തോക്കില്‍ നിന്ന് വെടിയേറ്റ് സി.പി.ഐ നേതാവായ കര്‍ഷകന്‍ മരിച്ചു.സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവും കര്‍ഷകനുമായ കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം.മാധവന്‍ നമ്പ്യാരാണ് (65)മരിച്ചത്.ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
പറമ്പില്‍ ചക്ക പറിക്കാന്‍ പോയ കര്‍ഷകന് അബദ്ധത്തില്‍ അപായം സംഭവിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.കാട്ടുപന്നിയെ ഉന്നമിട്ട് മറ്റാരോ ഒരുക്കിയ കെണിയില്‍ നിന്നാണ് ഉണ്ടയുതിര്‍ന്നത്.ചരടില്‍ തട്ടിയാല്‍ കാഞ്ചി വലിയുന്ന രീതിയിലായിരുന്നു കെണി.ഇതില്‍ തട്ടിയാവാം മാധവന്‍ നമ്പ്യാര്‍ക്ക് അപകടം സംഭവിച്ചതെന്ന് കരുതുന്നു.
ബേക്കല്‍ പൊലീസ് കേസെടുത്തു.അതേസമയം കാട്ടുപന്നിയെ പിടിക്കാന്‍ തോക്കുകെണി വെക്കുന്നതിലെ അപകടം മാധവന്‍ നമ്പ്യാര്‍ ബേക്കല്‍ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായി വിവരമുണ്ട്.പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.
ഭാര്യ:കെ.നിര്‍മ്മല.മക്കള്‍:നിത്യ കെ.നായര്‍,നിധിന്‍ കെ.നായര്‍.മരുമകന്‍ ദിലീപ് കരിവേടകം.സഹോദരങ്ങള്‍:ഓമന,ലളിത,രമ്യ, പ്രഭാകരന്‍ നമ്പ്യാര്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img