കണ്ണൂര്‍:മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി തലശ്ശേരി മാലൂര്‍ സ്വദേശി സിനില്‍ കുമാര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. 2019 സെപ്റ്റംബര്‍ 2ന് കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ വച്ച് നടന്ന മോഷണ കേസിലാണ് സിനില്‍ പ്രതിയായത്. കതിരൂര്‍ മനോജ് വധ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ സ്വര്‍ണ്ണ വ്യാപാരിയുടെ പണം തട്ടുകയായിരുന്നു.
സ്വര്‍ണ്ണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് സിനില്‍ കുമാര്‍ കവര്‍ന്നത്. മഹാരാഷ്ട്ര സ്വദേശി കൈലാസ് എന്ന സ്വര്‍ണ്ണ വ്യാപാരിയുടെ പണമാണ് ഇയാള്‍ തട്ടിയെടുത്തത്. ദേശീയ പാതയില്‍ പണം കൊള്ളയടി വ്യപകമായി നടക്കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സിനിലും സുഹൃത്ത് സുജിത്തും ചേര്‍ന്നാണ്.
ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, നിലമ്ബൂരില്‍ നിന്ന് 84 ലക്ഷം രൂപ, കതിരൂരില്‍ നിന്ന് 50 ലക്ഷം എന്നിങ്ങനെ വലിയ കൊള്ള നടത്തിയതും സിനില്‍ അടങ്ങിയ സംഘമാണെന്ന് പോലീസ് പറയുന്നു. ഹവാല പണം ആയതിനാല്‍ കേസ് നല്‍കില്ല എന്ന ധൈര്യത്തിലാണ് സംഘത്തിന്റെ ഭീഷണിപ്പെടുത്തിയുള്ള കവര്‍ച്ച.



