Thursday, January 15, 2026

കള്ളക്കടത്ത് സ്വര്‍ണ്ണവുമായി മൂന്ന് കാസര്‍ക്കോട്ടുകാര്‍ അറസ്റ്റില്‍

Must Read

മംഗളൂരു: കള്ളക്കടത്ത് സ്വര്‍ണ്ണവുമായി മൂന്ന് കാസര്‍കോട് സ്വദേശികളെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. പള്ളിക്കരയിലെ അബൂബക്കര്‍ സിദ്ദിഖ്(28), കാസര്‍കോട് പള്ളിപ്പുഴയിലെ അബ്ദുള്‍ അഫീദ്(27), പനയാല്‍ ചെരുമ്പയിലെ മുഹമ്മദ് ഷാഹിദ്(26) എന്നിവരാണ് അറസ്റ്റിലായത്. ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു മൂന്നുപേരും. അബൂബക്കര്‍ സിദ്ദിഖ് ഇന്നലെ രാത്രിയാണ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇയാള്‍ ധരിച്ചിരുന്ന ചെരുപ്പില്‍ പ്രത്യേക അറയുണ്ടാക്കി അതില്‍ പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 366 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഈ സ്വര്‍ണ്ണത്തിന് വിപണിയില്‍ 19 ലക്ഷത്തോളം രൂപ വിലമതിക്കും. ഇതേ വിമാനത്തിലെ യാത്രക്കാരനായ പള്ളിപ്പുഴയിലെ അബ്ദുള്‍ അഫീദില്‍ നിന്ന് ഒമ്പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 166 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. അബ്ദുള്‍ അഫീദ് ധരിച്ചിരുന്ന രണ്ട് ബനിയന്റെ ഉള്ളില്‍ പേസ്റ്റ് രൂപത്തില്‍ പിടിപ്പിച്ചായിരുന്നു സ്വര്‍ണ്ണക്കടത്ത്. മുഹമ്മദ് ഷാഹിദ് ഇന്നലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു. മുഹമ്മദ് ഷാഹിദ് ധരിച്ചിരുന്ന ചെരുപ്പില്‍ നിന്ന് 365 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ മൂന്നുപേരുമെന്ന് കസ്റ്റംസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img