ആലപ്പുഴ :ജില്ലാ കലക്ടറായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെതിരേ ആലപ്പുഴ ജില്ലാ കലക്ടറേറ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം.മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമനെന്നും കളങ്കിതനായ വ്യക്തിയെ കലക്ടര്‍ ആക്കരുതെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍. എയുമായ എ.എ ഷുക്കൂര്‍ പ്രതികരിച്ചു.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കില്ല.ജനമനസ്സുകളില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്തെന്ന് പൊതുപ്രവര്‍ത്തകര്‍ക്കറിയാം.ഇത്തരമൊരാളെ കലക്ടറായി നിയമിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഷുക്കുര്‍ ആവശ്യപ്പെട്ടു.ആലപ്പുഴ കലക്ടറേറ്റിനു മുന്നിലാണ് ശ്രീറാം വെങ്കിട്ടരാമനെ ചുമതലയേല്ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തിയത്.



