Thursday, January 15, 2026

കര്‍ണാടക സംഗീതവിദ്വാന്‍ ടി വി ശങ്കരനാരായണന്‍ അന്തരിച്ചു

Must Read

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി വി ശങ്കരനാരായണന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണന്‍ സംഗീതം അഭ്യസിച്ചത്.കര്‍ണാടക സംഗീതത്തിലെ മധുരൈ മണി അയ്യര്‍ ശൈലിക്ക് തുടക്കമിട്ടത് ശങ്കരനാരായണനായിരുന്നു. ദീര്‍ഘകാലമായി മൈലാപ്പൂരില്‍ സ്ഥിരതാമസമായിരുന്നു.

1945 ല്‍ മയിലാടുതുറൈയില്‍ സംഗീതജ്ഞരായ തിരുവാലങ്ങല്‍ വെമ്ബു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനായാണ് ശങ്കരനാരായണന്റെ ജനനം. രണ്ടാം ലോക മഹായുദ്ധകാലത്ത് ചെന്നൈയില്‍ നിന്നാണ് അദ്ദേഹത്തിന്റെ കുടുംബം മണി അയ്യര്‍ക്കൊപ്പം മയിലാടുതുറൈയിലെത്തിയത്.

1968 ലാണ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. പതിനാറാമത്തെ വയസ്സുമുതല്‍ അമ്മാവനൊപ്പം പാടിത്തുടങ്ങി. നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. 2003ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഒപ്പം ഇതേ വര്‍ഷം മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരവും ലഭിച്ചു. സംഗീതജ്ഞരായ അമൃത ശങ്കരനാരായണന്‍, മഹാദേവന്‍ എന്നിവര്‍ മക്കളാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img