സൂപ്പി വാണിമേല്‍
മംഗളൂറു: ഓണം പ്രമാണിച്ച് കര്‍ണാടക ആര്‍.ടി.സി പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും. മംഗളൂറു, മൈസൂറു, ബംഗളൂറു എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട് , പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.
ഈ മാസം 26 മുതല്‍ അടുത്ത മാസം 11 വരെ സര്‍വീസ് ഉണ്ടാവുമെന്ന് മംഗളൂറു ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. 20 ബസുകള്‍ പ്രത്യേക സര്‍വീസിന് അനുവദിച്ചു. ആവശ്യം വന്നാല്‍ കൂടുതല്‍ ബസുകള്‍ ഇറക്കും.



