കരുനാഗപ്പള്ളി. കല്ലേലിഭാഗത്താണ് ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ വീടിനുള്ളില്‍ കാണപ്പെട്ടു. തൊടിയൂര്‍ കല്ലേലിഭാഗം സാബുമന്ദിരത്തില്‍ സാബു ( 52 ), ഷീജ (45) എന്നിവരാണ് മരിച്ചത്. കയ്യില്‍ വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നു രാവിലെയോടെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.മകന്‍.അഭിനവ്.



