തൃശൂര്‍ : തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. ഇന്നലെ മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നല്‍കിയിരുന്നുവെന്നാണ് മന്ത്രിയുടെ വാദം. മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് വിഷയത്തില്‍ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാന്‍ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും വിശദീകരിച്ചു.ലെ രാവിലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ എഴുപത് വയസുകാരി മരിച്ചത്. മെച്ചപ്പെട്ട ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണ സമിതി നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിമരിച്ചപ്പോള്‍ ലഭിച്ച പണവും ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്തുണ്ടാക്കിയ പണവുമടക്കം 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കില്‍ മികച്ച ചികിത്സ നല്‍കുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പ്രതികരിച്ചു. പണം ചോദിക്കുമ്പോള്‍ ബാങ്കിലെ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് ദേവസ്യ വിശദീകരിച്ചത്.
മൃതദേഹവുമായി പ്രതിക്ഷ പാര്‍ട്ടികള്‍ ഇന്നലെ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ടോടെ 2 ലക്ഷം രൂപാ ബാങ്ക് വീട്ടിലെത്തിച്ചു നല്‍കി. ബാക്കി നിക്ഷേപത്തിന്റെ കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പെടുത്താമെന്നും ഇന്നലെ പ്രതിഷേധിച്ച ബന്ധുക്കള്‍ക്കും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ആര്‍ഡിഒ ഉറപ്പ് നല്‍കിയിരുന്നു. നാല് ലക്ഷത്തി അറുപതിനായിരം രൂപ ഇവര്‍ക്ക് പലതവണ ആയി നല്‍കിയെന്നാണ് സിപിഎം വിശദീകരണം.



