Friday, January 16, 2026

കനത്ത മഴയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ദുരിതത്തില്‍

Must Read

കോഴിക്കോട്: കനത്ത മഴയില്‍ നഗരത്തിലെ പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ദുരിതത്തിലാവുകയാണ് .കൃത്യമായ ഇരിപ്പിടങ്ങളില്ലാതെ ബസ് കാത്തുനില്പ് കേന്ദ്രങ്ങളാവുകയാണ് പല കാത്തിരിപ്പ് കേന്ദ്രങ്ങളും.മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തുള്ള ബസ്‌ബേകളില്‍ മാത്രമാണ് യാത്രക്കാര്‍ക്ക് കനത്ത മഴയിലും സ്വസ്ഥമായി ബസ് കാത്തിരിക്കാന്‍ കഴിയുന്നത്.

വയനാട്ടിലേയ്ക്കുള്ള ദീര്‍ഘദൂര ബസ്സുകളൊഴികെ സിറ്റിയുടെ പല ഭാഗങ്ങളിലേയക്കും കണ്ണൂര്‍ ഭാഗത്തേയ്ക്കുമൊക്കെയുള്ള ബസിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ കാത്തുനില്‍ക്കുന്നയിടമാണ് മാനാഞ്ചിറ എല്‍.ഐ.സി ഓഫീസിനു മുന്നിലുള്ള കാത്തിരിപ്പ് കേന്ദ്രം.യാത്രക്കാര്‍ എല്ലാക്കാലത്തും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതും ഇവിടെയാണ്.പല ഭാഗങ്ങളിലേയ്ക്കുള്ള ബസുകള്‍ പല ഭാഗത്തായി നിര്‍ത്തുന്ന ഈ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒറ്റ ഇരിപ്പിടം പോലുമില്ല.മഴക്കാലമായാല്‍ ചെളിവെള്ളം കെട്ടിക്കിടന്നുള്ള ദുരിതം വേറേയും.വര്‍ഷങ്ങളായി മിഠായിത്തെരുവിലേയ്ക്ക് പ്രവേശിക്കുന്ന ഈ ഭാഗത്ത് ചെളിവെള്ളം കെട്ടിക്കിടന്നിട്ടും കോര്‍പ്പറേഷന്‍ മേധാവികള്‍ കണ്ണടച്ചുതന്നെയാണുള്ളത്.

ഫാത്തിമ ആശുപത്രിയുടെ മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നിലും ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.ഗതാഗതക്കുരുക്കും തിരക്കും ഒഴിവാക്കുന്ന വിധത്തിലുള്ള ബസ് ബേകള്‍ പണിയാനുള്ള സമഗ്ര പദ്ധതി കേരള നഗര ഗ്രാമാസൂത്രണ വകുപ്പും എന്‍.ഐ.ടി യും ചേര്‍ന്ന് കോര്‍പ്പറേഷന് നല്‍കിയിരുന്നെങ്കിലും കൂടുതല്‍ നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img