കാസര്‍കോട്: കണ്ണൂര്‍മംഗളൂരു(06477), മംഗളൂരുകണ്ണൂര്‍(06478)മെമു ട്രെയിന്‍ സര്‍വീസുകള്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു.ഏറെ നാളുകളായി ഉത്തരമലബാറിലെ റെയില്‍വേ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് നമ്മള്‍ നടത്തിവരുന്ന നിരവധിയായ പരിശ്രമങ്ങള്‍ ഫലംകണ്ടു തുടങ്ങുന്നതിന്റെ ശുഭസൂചനയാണിത്.
കാസര്‍കോട് ലോക്‌സഭാ അംഗം എന്ന നിലയില്‍ പുതിയ മെമു തീവണ്ടിക്കായി നിരവധി തവണ റെയില്‍വേ മന്ത്രിയെയും ഉദ്യോഗസ്ഥരെയും കാണുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതായി എം.പി പറഞ്ഞു
.വ്യാഴാഴ്ച റെയില്‍വേ വിളിച്ചുകൂട്ടിയ എംപിമാരുടെ യോഗത്തിലും പുതിയ മെമു തീവണ്ടി വേണം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. അതിന്റെ മറുപടിയായാണ് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ പുതിയ മെമു ട്രെയിന്‍ പ്രഖ്യാപിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.



