കണ്ണൂര്‍: കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തിയ ആള്‍ വൃദ്ധയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചശേഷം സ്വര്‍ണമാല കവര്‍ന്നു. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശിനി നാരായണിക്കാണ് റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് മരുന്ന് വില്‍പനക്കെത്തിയ അജ്ഞാതന്‍ വെള്ളമാവശ്യപ്പെട്ട് നാരായണിയുടെ വീട്ടിലെത്തിയത്. മാസ്‌ക് ധരിച്ചിരുന്ന ഇയാളുടെ കൈയില്‍ ബാഗുമുണ്ടായിരുന്നു. വെള്ളമെടുക്കാന്‍ അകത്തേക്ക് പോകാനായി നാരായണി തിരിഞ്ഞപ്പോള്‍ ഇയാള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികകൊണ്ട് ശക്തമായി തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു. ബോധരഹിതയായി വീണപ്പോള്‍ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ സമയം മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരത്തോടെ മകന്‍ എത്തിയപ്പോഴാണ് അവശ നിലയില്‍ കിടക്കുന്ന നാരായണിയെ കാണുന്നതും ആശുപത്രിയില്‍ എത്തിക്കുന്നതും. തലയില്‍ മൂന്നിടത്തായി 36 തുന്നലുകള്‍ ഇട്ടിട്ടുണ്ട്.
തലയോട്ടിക്ക് പരിക്കേറ്റ നാരായണി ഇപ്പോള്‍ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ അക്രമിയുടെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്നാണ് വൃദ്ധ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.



