ആലച്ചേരി: കണ്ണൂര്‍ ആലച്ചേരിയില്‍ നീന്തല്‍ പരിശീലനത്തിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളില്‍ സദാനന്ദന്റെയും ബിന്ദുവിന്റെയും മകന്‍ സിബിന്‍ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലനത്തിന് ഇടയിലാണ് അപകടം.
നീന്തല്‍ തീരെ വശമില്ലാത്ത സിബിന്‍ കൂട്ടുകാര്‍ ട്യൂബ് എടുക്കാന്‍ പോയ സമയത്താണ് അപകടത്തില്‍ പെട്ടതെന്ന് കൂടെയുള്ളവര്‍ പറയുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.



