Friday, January 16, 2026

കടലുണ്ടി ഗ്രാമോത്സവം കൂട്ടായ്മയുടെ ആഘോഷം – മന്ത്രി പി എ മുഹമ്മദ് റിയാസ്

Must Read

കോഴിക്കോട്: കടലുണ്ടി വാവുത്സവത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിലെ സാംസ്‌കാരിക സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയുടെ ഉത്സവങ്ങളും, ഒത്തുചേരലുകളും മനുഷ്യര്‍ക്കിടയിലെ ഐക്യവും, സാഹോദര്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തും. കൂട്ടായ്മകള്‍ കുറയുന്നിടത്ത് സ്പര്‍ദ്ധയും വിഭാഗീയ ചിന്താഗതികളും രൂപപ്പെടും. ജാതിമതവിഭാഗീയ ചിന്തകളില്ലാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മനുഷ്യര്‍ നാടിന്റെ ഒത്തൊരുമയ്ക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നാടിന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്.

കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെ ഗ്രാമോത്സവത്തിനായി ഒരു ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളുള്ള കടലുണ്ടിയില്‍ ഫ്‌ളോട്ടിങ് റെസ്റ്റോറന്റിനായി 3.94 കോടി രൂപയും കടലുണ്ടി പക്ഷിസങ്കേത നടപ്പാത പദ്ധതിക്കായി 1.43 കോടി രൂപയും, ഓഷ്യാനസ് ചാലിയം പദ്ധതിക്കായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സാംസ്‌കാരിക സമ്മേളനത്തിനു മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ വന്‍ ജനാവലിയാണ് അണിനിരന്നത്. മണ്ണൂര്‍ പ്രബോധിനിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര കടലുണ്ടിയിലെ സാംസ്‌കാരിക സമ്മേളന വേദിയിലാണ് അവസാനിച്ചത്. തെയ്യം, തിറ, ചെണ്ടമേളം, ദഫ്മുട്ട്, കാവടി, കരകാട്ടം, അഗ്‌നിക്കാവടി, പൂക്കാവടി, വിവിധ നൃത്ത രൂപങ്ങള്‍, തുടങ്ങിയവ ഘോഷയാത്രയ്ക്ക് നിറച്ചാര്‍ത്തേകി.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ കെ.എന്‍.എ. ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, ജില്ലാ പഞ്ചായത്ത് അംഗം പി ഗവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, ടി സുഷമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിത്തു കക്കാട്ട്, പി. വി. മുഹമ്മദ് ഷാഹിദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമോത്സവം സംഘാടക സമിതി കണ്‍വീനര്‍ ബാദുഷ കടലുണ്ടി സ്വാഗതവും സംഘാടക സമിതി ട്രഷറര്‍ എന്‍ കെ ബിച്ചിക്കോയ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img